ഇടുക്കിയിൽ ജലനിരപ്പ് കുറഞ്ഞെങ്കിലും ഷട്ടറുകൾ താഴ്ത്തിയില്ല
01:33 AM Aug 13, 2018 | Deepika.com
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകുന്നേരം ആറിന് 2398.58 അടിയായി താഴ്ന്നെങ്കിലും തത്കാലം ഷട്ടറുകൾ താഴ്ത്തില്ലെന്നു വൈദ്യുത വകുപ്പ് അറിയിച്ചു. പദ്ധതിപ്രദേശത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയപ്പിനെത്തുടർന്നാണിത്. ഇന്നലെ പുലർച്ചെ മുതൽ വീണ്ടും മഴ ശക്തമായി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏറ്റവും ഉയർന്നനിലയിലെത്തിയത് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ്. 2401.76 അടി. ഇന്നലെ വൈകുന്നേരം ആറിന് ജലനിരപ്പ് 3.18 അടിവരെ താഴ്ന്ന് 2398.58 അടിയിലെത്തിയിരുന്നു. പദ്ധതിപ്രദേശത്ത് ഒഴുകിയെത്തുന്ന വെള്ളത്തേക്കാളും കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുകുന്നതിനാലാണ് ജലനിരപ്പ് കുറഞ്ഞത്.