ബലിപ്പെരുന്നാള്‍ 22 ന്
01:33 AM Aug 13, 2018 | Deepika.com
കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ദുല്‍ഹിജ്ജ ഒന്നും 22ന് ബലിപ്പെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഖാസിയായ മഹല്ലുകളിലും അന്നാണ് ബലിപ്പെരുന്നാളെന്ന് പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരും സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളും അറിയിച്ചു.