തിരുവല്ല താലൂക്കിലെയും കോഴഞ്ചേരി താലൂക്കിലെ ആറന്മുള, മല്ലപ്പുഴശേരി പഞ്ചായത്തുകളിലെയും പ്രഫഷണൽ കോളജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പത്തനംതിട്ട ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.
ആലപ്പുഴ
കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാർ പുളിങ്കുന്ന്, കൈനകരി എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും താലൂക്കിലെ ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചു.
ഇടുക്കി
ഇടുക്കി, ദേവികുളം, ഉടുന്പൻചോല താലൂക്കുകളിലെ പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ കെ. ജീവൻ ബാബു അറിയിച്ചു.
കോട്ടയം
ജില്ലയിൽ ചങ്ങനാശേരി താലൂക്കിലെ ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്ന ഗവണ്മെന്റ് യുപിഎസ് പെരുന്ന പടിഞ്ഞാറ്, എൻഎസ്എസ് യുപിഎസ് പുഴവാത് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ അവധി പത്തനംതിട്ട
01:33 AM Aug 13, 2018 | Deepika.com