വെള്ളക്കെട്ടിൽ മരിച്ച യുവതിയുടെയും അമ്മയുടെയും സംസ്കാരം ഇന്ന്

01:11 AM Aug 13, 2018 | Deepika.com
മ​ങ്കൊ​ന്പ്: പാ​ട​ത്തു വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ അ​മ്മ​യു​ം മ​ക​ളു​ം മുങ്ങിമരിച്ചതാണെന്നു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. നെ​ടു​മു​ടി ചെ​മ്മ​ങ്ങാ​ട് വീ​ട്ടി​ൽ സി​ബി​ച്ച​ന്‍റെ ഭാ​ര്യ ജോ​ളി (47), മ​ക​ൾ സി​ജി (20) എ​ന്നി​വ​രെ​യാ​ണു ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12നു ​വീ​ടി​നു സ​മീ​പ​ത്തു​ള്ള വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​

സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30നു ​പൊ​ങ്ങ മാ​ർ ​സ്ലീ​വ പ​ള്ളി​യി​ൽ. അ​മി​ച്ച​ക​രി വേ​ങ്ങ​ശേ​രി കു​ടും​ബാം​ഗ​മാ​ണു മ​രി​ച്ച ജോ​ളി. മൃ​ത​ദേ​ഹ​ങ്ങ​ൾ ഉ​ട​ക്കു​വ​ല​യി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നു നെ​ടു​മു​ടി എ​സ്ഐ ജെ. ​സ​ന്തോ​ഷ്കു​മാ​ർ പ​റ​ഞ്ഞു. ച​ങ്ങ​നാ​ശേ​രി​ അ​സം​പ്ഷ​ൻ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ മൂ​ത്ത​മ​ക​ൾ സി​മി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. എ​സി റോ​ഡി​ൽ ഗ​താ​ഗ​തം മു​ട​ങ്ങി​യ​തോ​ടെ ച​ങ്ങ​നാ​ശേ​രി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ​താമ സി ച്ചാണു സി​മി പ​ഠി​ച്ചി​രു​ന്ന​ത്.മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ഉ​ച്ച​യ്ക്കു 12 നു ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​നി​ൽ​കി.