തിരുവനന്തപുരം: വെള്ളപ്പൊക്കക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കു സഹായഹസ്തവുമായി കെഎസ്ആർടിസി ജീവനക്കാരും. ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയനാണ് സ്നേഹസ്പർശം എന്ന പേരിൽ സഹായമെത്തിക്കുന്നത്. സഹായിക്കാൻ താൽപര്യമുള്ളവർക്കു അതതു യൂണിറ്റുകളിൽ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ യൂണിറ്റ് കമ്മിറ്റികൾ തയാറാക്കിയിട്ടുള്ള സ്നേഹസ്പർശം കൗണ്ടറിൽ ഇന്നും നാളെയുമായി സഹായം എത്തിക്കാം.
അരി, പലവ്യഞ്ജനങ്ങൾ, തേങ്ങ, പച്ചക്കറി, കുപ്പിവെള്ളം തുടങ്ങിയവയോ, പുതപ്പ്, പായ, നൈറ്റികൾ, ലുങ്കി, കുഞ്ഞുങ്ങൾക്കുള്ള വസ്ത്രങ്ങൾ തുടങ്ങിയ തുണിത്തരങ്ങളോ, നോട്ടുബുക്കുകൾ, അത്യാവശ്യമരുന്നുകൾ എന്നിവയോ നൽകാം. സംഭാവന തുകയായും ഏൽപിക്കാം. പണം നേരിട്ടു നൽകുന്നവർ കൗണ്ടറിൽ സൂക്ഷിച്ചിട്ടുള്ള ബുക്കിൽ പേരും തുകയും ഒപ്പും രേഖപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി.രാഹുൽ പറഞ്ഞു.
ദുരിതത്തിൽപ്പെട്ടവർക്കു കെഎസ്ആർടിസി ജീവനക്കാരുടെ സ്നേഹസ്പർശം
01:38 AM Aug 12, 2018 | Deepika.com