കൊച്ചി: സീറോ മലബാർ സഭയിലെ സാമൂഹ്യ ശുശ്രൂഷകരുടെ ദേശീയ നേതൃസംഗമം ഇന്നു കൊച്ചി പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ (പിഒസി)ൽ നടക്കും. സീറോ മലബാർ സഭയിലെ ഉപവിസാമൂഹ്യ വികസന പ്രവർത്തനം കോ ഒാർഡിനേറ്റ് ചെയ്യാനായി സിനഡ് രൂപം നൽകിയിരിക്കുന്ന സീറോ മലബാർ സോഷ്യൽ ഡെവലപ്പ്മെന്റ് നെറ്റ്വർക്ക് (സ്പന്ദൻ)ന്റെ നേതൃത്വത്തിലാണ് ഏകദിന നേതൃസംഗമം.
രാവിലെ 10.30നു ആരംഭിക്കുന്ന സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എബ്രഹം മാത്യു ഉദ്ഘാടനം ചെയ്യും. സീറോ മലബാർ സഭ സോഷ്യൽ ഡെവലപ്പ്മെന്റ് നെറ്റ്വർക്ക് സിനഡൽ കമ്മിറ്റി ചെയർമാൻ മാർ മാത്യു അറയ്ക്കൽ അധ്യക്ഷത വഹിക്കും. സിനഡ് സെക്രട്ടറി മാർ ആന്റണി കരിയിൽ മുഖ്യപ്രഭാഷണം നടത്തും.
സാമൂഹ്യശുശ്രൂഷകരുടെ നേതൃസംഗമം
11:48 PM Aug 10, 2018 | Deepika.com