കണ്ണൂർ: മാങ്ങാട്ടുപറമ്പിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്)യുടെ ഏഴാമത് ബിരുദദാന ചടങ്ങ് 13ന് നടക്കും. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങിൽ കണ്ണൂർ നിഫ്റ്റിന്റെ പത്താംവാർഷികാഘോഷവും നടക്കുമെന്ന് ഡയറക്ടർ ഡോ. ഇളങ്കോവൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ നിഫ്റ്റിൽനിന്നു പഠനം പൂർത്തിയാക്കിയ 193 വിദ്യാർഥികളെ ചടങ്ങിൽ അനുമോദിക്കും. മാസ്റ്റർ ഓഫ് ഡിസൈനിംഗ് പഠനം പൂർത്തിയാക്കിയ 28 പേരും മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ 22 പേരും ഇതിൽ ഉൾപ്പെടും.
ഇതിൽ 50 ശതമാനം പേർക്കും ഇതിനകം ജോലി ലഭിച്ചുകഴിഞ്ഞു. വൻകിട തുണി നിർമാണ യൂണിറ്റുകളിലും ക്ലാസിഫൈഡ് ഡിസൈനിംഗിലുമാണ് ഭൂരിഭാഗം പേർക്കും നിയമനം ലഭിച്ചത്.
ബിരുദദാന ചടങ്ങിൽ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടർ പ്രഫ. ദെബാഷിസ് ചാറ്റർജി മുഖ്യാതിഥിയായിരിക്കും.
നിഫ്റ്റ് ബിരുദദാനം 13ന്
11:48 PM Aug 10, 2018 | Deepika.com