തിരുവനന്തപുരം: റബര്‍ മേഖലയിലെ വിലയിടിവ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിക്കുന്നതിനും അവയുടെ പരിഹാരത്തിനുമായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ടാസ്ക് ഫോഴ്സ് ഓണ്‍ റബര്‍ സെക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്ര വാണിജ്യകാര്യ മന്ത്രിയുമായി സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ നടത്തിയ ചര്‍ച്ചയെ തുടർന്നാണ് ടാക്സ് ഫോഴ്സ് രൂപീകരിച്ചത്.
സ്വാഭാവിക റബറിനെ കാര്‍ഷിക ഉല്പന്നമായി കണക്കാക്കി കൃഷിക്കുള്ള സംരക്ഷണവും ആനുകൂല്യങ്ങളും റബര്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, സ്വാഭാവിക റബറിനെയും എം.എസ്.പി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുക, സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പാക്കുന്ന റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പദ്ധതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ 50:50 ശതമാനം വിഹിതത്തോടെ രാജ്യവ്യാപകമായി നടപ്പാക്കുക തുടങ്ങിയവ ഉള്‍പ്പെടെ13 നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുളളത്.
ടാസ്ക് ഫോഴ്സ് ഓണ്‍ റബര്‍ സെക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
01:14 AM Aug 10, 2018 | Deepika.com