തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ സഹകരണ ബാങ്കുകൾ വഴി നൽകുന്ന സംവിധാനം ആറു മാസത്തേക്കു കൂടി നീട്ടി. ഫെബ്രുവരി എട്ടിനാണ് സഹകരണ ബാങ്കുകൾ വഴി പെൻഷൻ നൽകുന്നത് ആരംഭിച്ചത്. ഈ സംവിധാനം ആറു മാസത്തേക്കു നീട്ടുന്നതിനാണ് തീരുമാനം. ഇതിനായി 230 കോടി രൂപയാണ് സഹകരണ കണ്‍സോർഷ്യം അനുവദിച്ചിരിക്കുന്നത്. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നു പുറത്തിറങ്ങും.
കെഎസ്ആർടിസിയും സഹകരണ വകുപ്പും തമ്മിലുള്ള ധാരണപ്രകാരമാണ് പദ്ധതി ആറു മാസത്തേക്കു നീട്ടിയത്. ഈ മാസത്തെ പെൻഷൻ കഴിഞ്ഞ ഒന്നിനാണ് നൽകേണ്ടിയിരുന്നത്. നടപടികൾ പൂർത്തിയാക്കി ഈ ആഴ്ച അവസാനത്തോടെ പെൻഷൻ നൽകാനാകും. പെൻഷൻ വിതരണത്തിനുള്ള അനുമതി ഈയാഴ്ച തന്നെ ധനവകുപ്പിൽ നിന്നും ലഭിക്കുമെന്നാണ് വിവരം. ഇതോടെ ആറു മാസത്തേക്കുകൂടി മുടക്കമില്ലാതെ പെൻഷൻ ലഭിക്കും.
അതേസമയം, കെഎസ്ആർടിസി ജീവനക്കാർക്കു ശന്പളം നൽകുന്നതിനുള്ള സർക്കാർ വിഹിതമായ 20 കോടി തടഞ്ഞുവച്ച ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് ധനവകുപ്പ് ഇടപെട്ടു നീക്കി.
കെഎസ്ആർടിസി പെൻഷൻ സഹ. ബാങ്ക് വഴി: ആറു മാസത്തേക്കുകൂടി നീട്ടി
10:15 PM Aug 06, 2018 | Deepika.com