ര​ണ്ടാംഘ​ട്ട മെ​ഡി​ക്ക​ൽ അ​ലോ​ട്ട്മെ​ന്‍റ്: കോ​ട​തിവി​ധി​ കാത്ത് പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​റേ​റ്റ്

01:37 AM Jul 23, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ നി​​​ശ്ച​​​യി​​​ച്ച ഷെ​​​ഡ്യൂ​​​ൾ പ്ര​​​കാ​​​രം സം​​​സ്ഥാ​​​ന​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്താ​​​നു​​​ള്ള ശ്ര​​​മം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റ് ഉ​​​പേ​​​ക്ഷി​​​ച്ചു. അ​​​ഖി​​​ലേ​​​ന്ത്യാ ക്വോ​​​ട്ടാ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ര​​​ണ്ടാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്തെ ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് തീ​​​യ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലേ​​​ക്ക് സം​​​സ്ഥാ​​​ന പ്ര​​​വേ​​​ശ​​​ന ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റ് മാ​​​റി.

ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച​​​വ​​​രെ മു​​​ൻ നി​​​ശ്ച​​​യി​​​ച്ച ഷെ​​​ഡ്യൂ​​​ൾ പ്ര​​​കാ​​​രം ര​​​ണ്ടാംഘ​​​ട്ട​​​ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്താ​​​നാ​​​യി​​​രു​​​ന്നു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റി​​​ന്‍റെ തീ​​​രു​​​മാ​​​നം. നീ​​​റ്റ് പ​​​രീ​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച് മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ സു​​​പ്രീംകോ​​​ട​​​തി​​​യെ സി​​​ബി​​​എ​​​സ്ഇ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു.

ഇ​​​തി​​​ന്‍റെ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം ക​​​ഴി​​​ഞ്ഞ 20 നു​​​ള്ളി​​​ൽ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും ആ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ​​​ഴ​​​യ ഷെ​​​ഡ്യൂ​​​ൾ അ​​​നു​​​സ​​​രി​​​ച്ച് ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്താ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റി​​​ന്‍റെ പ്ര​​​തീ​​​ക്ഷ.

എ​​​ന്നാ​​​ൽ, മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി വി​​​ധി സു​​​പ്രീംകോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തെ​​​ങ്കി​​​ലും മും​​​ബൈ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ൽ മ​​​റ്റൊ​​​രു കേ​​​സ് നി​​​ല​​നി​​​ല്ക്കു​​​ന്നു​​​ണ്ട്. ഇ​​​തി​​​ന്‍റെ വി​​​ധികൂ​​​ടി വ​​​ന്നാ​​​ൽ മാ​​​ത്ര​​​മേ അ​​​ഖി​​​ലേ​​​ന്ത്യാ ക്വോ​​​ട്ടാ​​​ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​രാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ.

അ​​​ഖി​​​ലേ​​​ന്ത്യാ ക്വോ​​​ട്ടാ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് മാ​​​ത്രം സം​​​സ്ഥാ​​​ന​​​ത്തും ര​​​ണ്ടാം ഘ​​​ട്ട മെ​​​ഡി​​​ക്ക​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തി​​​യാ​​​ൽ മ​​​തി​​​യെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലേ​​​ക്ക് ഒ​​​ടു​​​വി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റ് മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.