മണ്‍സൂണ്‍ ഉച്ചകോടി സമാപിച്ചു
01:19 AM Jul 23, 2018 | Deepika.com
കൊച്ചി: ഇന്ത്യയിലെ വാതരോഗ ചികിത്സാ മേഖലയിൽ പുതിയ പ്രതീക്ഷകളുണർത്തി വാതരോഗചികിത്സാ വിദഗ്ധരുടെ മണ്‍സൂണ്‍ ഉച്ചകോടി കൊച്ചിയിൽ സമാപിച്ചു. സ്ക്ലീറോഡെർമ, സ്പാൻഡൈലോ ആർത്രൈറ്റിസ് എന്നീ രോഗങ്ങൾക്കുള്ള ചികിത്സകളെ സംബന്ധിച്ച അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങളാണ് ഉച്ചകോടിയിൽ അവതരിപ്പിച്ചത്. സമാപനദിവസം നടന്ന ചർച്ചകളിൽ ഡോ. ദിനേഷ് ഖന്ന, ഡോ. മോഹിത് കപൂർ, ഡോ.നിജിൽ ഹാറൂണ്‍, ഡോ. ക്രിസ്റ്റഫർ ഡെന്റണ്‍ തുടങ്ങിയവർ പങ്കെടുത്തു.