പോലീസ് ഓഫീസർ: നാലര ലക്ഷം പേർ പരീക്ഷയെഴുതി
01:19 AM Jul 23, 2018 | Deepika.com
തിരുവനന്തപുരം: പുരുഷ, വനിതാ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് ഇന്നലെ പിഎസ്സി നടത്തിയ പരീക്ഷയെഴുതിയത് നാലര ലക്ഷത്തോളം ഉദ്യോഗാർഥികൾ. അഞ്ചര ലക്ഷത്തോളം പേർ അപേക്ഷിച്ചിരുന്നെങ്കിലും നാലര ലക്ഷത്തോളം പേർ പരീക്ഷയെഴുതിയതായാണ് പിഎസ്സി കണക്കു കൂട്ടുന്നത്. ജില്ലകളിൽ നിന്നുള്ള കണക്കുകൾ ലഭിച്ചാൽ മാത്രമേ കൃത്യമായ കണക്ക് ലഭിക്കൂ. 14 ജില്ലകളിലായി 2203 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരുന്നത്. ഉദ്യോഗാർഥികൾക്കായി കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തി. നിപ്പാ പനി മൂലം മാറ്റിവച്ച പരീക്ഷയാണ് ഇന്നലെ നടത്തിയത്.