കൊച്ചി: ഓരോ പദ്ധതികളുടെ പേരിൽ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളെ വിദ്യാലയങ്ങളിൽ അടിച്ചേൽപിക്കാനുള്ള ഗൂഢനീക്കം അനുവദിക്കില്ലെന്ന് എറണാകുളത്തു ചേർന്ന കെപിഎസ്ടിഎ മധ്യമേഖലാ നേതൃസംഗമം സർക്കാരിനു മുന്നറിയിപ്പ് നൽകി. കരിക്കുലം അംഗീകരിച്ച പാഠ്യപദ്ധതി നിലനിൽക്കെ വിദ്യാഭ്യാസ ഓഫീസർമാർക്കു മാത്രം അനുവദിക്കപ്പെട്ട ക്ലാസ് പരിശോധന ചില തൽപരകക്ഷികൾ നടത്തുന്നുണ്ട്. ഇത് അധ്യാപകർക്കും വിദ്യാർഥികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അധ്യാപകരിൽ അമിതഭാരം അടിച്ചേൽപിക്കാനുള്ള നീക്കങ്ങളെ എതിർക്കാൻ രൂപരേഖ തയാറാക്കി.
മധ്യമേഖലാ നേതൃസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് സി. പ്രദീപ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ പ്രസിഡന്റ് ബേബി അറയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ ജീവൽശ്രീ പി.പിള്ള, പി.യു. വിൽസൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ ബി.ബിജു, പോൾ പി. ജോസഫ്, ഇ.കെ. സാമന്ത, എ.നാസർ, സാബു വർഗീസ്, ടി.യു. സാദത്ത്, സി.എസ്.അബ്ദുൽ ഹഖ്, കെ.എ. നാസർ, വിൻസന്റ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
തത്പരകക്ഷികളുടെ ക്ലാസ് പരിശോധന അനുവദിക്കില്ല: കെപിഎസ്ടിഎ
01:09 AM Jul 23, 2018 | Deepika.com