തിരുവനന്തപുരം: കാലവർഷത്തെ ത്തുടർന്ന് ദുരിതാശ്വാസ ക്യാന്പിലെത്തുന്നവരുടെ എണ്ണം ഇന്നലെയുംകൂടി. ഇന്നലെവരെ 622 ക്യാന്പിലായി 1,08,289 പേരാണുള്ളത്. ഇവർ 28,594 കുടുംബങ്ങളിലുള്ളവരാണ്.
ഈ മാസം മഴ തുടങ്ങിയതുമുതൽ മരിച്ചവരുടെ എണ്ണം 41 ആയി. മഴക്കാലം തുടങ്ങിയതു മുതലുള്ള മരണം 116 ആണ്. 11 പേരെ കാണാതായിട്ടുണ്ട്. 17 പേർ ആശുപത്രികളിൽ കഴിയുകയാണ്.136 വീടുകൾ പൂർണമായും 3,358 വീടുകൾ ഭാഗികമായും തകർന്നു. വീട് തകർന്നതിലൂടെ 6.21 കോടിയുടെ നഷ്ടമുണ്ടായി. 7069 ഹെക്ടർ ഭൂമിയിൽ കൃഷി നാശമുണ്ടായി. ഇതിലൂടെ 91.26 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
മരണം 116 ദുരിതാശ്വാസ ക്യാന്പുകളിൽ 1.08 ലക്ഷംപേർ
01:34 AM Jul 22, 2018 | Deepika.com