തിരുവനന്തപുരം: ചരിത്രത്തിലില്ലാത്ത വിധം കാലവർഷം കടുത്ത നാശനഷ്ടമുണ്ടാക്കിയിട്ടും അതു നേരിടുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടിലും ആലപ്പുഴയിലെ മറ്റു പ്രദേശങ്ങളും വെള്ളപ്പൊക്കം കടുത്ത ദുരിതം വിതയ്ക്കുകയാണ്.
ഇതുവരെ സൗജന്യ റേഷൻ കൊടുത്തിട്ടില്ല. മൂന്നു മന്ത്രിമാർ ആലപ്പുഴ ജില്ലയിലുണ്ട്. എന്നാൽ, ഒരു മന്ത്രി പോലും ദുരിത ബാധിത പ്രദേശങ്ങളിലേക്കു തിരിഞ്ഞു നോക്കിയില്ല. കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയെ കുട്ടനാടിന്റെ ഏഴയലത്തു പോലും കാണുന്നില്ല. ഇത്രയും കാലവർഷക്കെടുതി ഉണ്ടായിട്ടും ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കാൻ പ്രത്യേക മന്ത്രിസഭായോഗം ചേർന്നില്ല- ചെന്നിത്തല പറഞ്ഞു.
മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പരാജയം: ചെന്നിത്തല
01:09 AM Jul 22, 2018 | Deepika.com