ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്: ഡാം സുരക്ഷാ ഉദ്യോഗസ്ഥർ യോഗം ചേർന്നു

01:09 AM Jul 22, 2018 | Deepika.com
ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡാം ​സേ​ഫ്റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​ലോ​ക​നയോ​ഗം ചേ​ർ​ന്നു. ദി​വ​സ​വും ര​ണ്ടു​ത​വ​ണ​യാ​ണ് ജ​ല​നി​ര​പ്പ് നി​രീ​ക്ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ ജൂ​ലൈ​യി​ൽ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഇതിനടുത്ത് ഉ​യ​ർ​ന്നി​ട്ടു​ള്ള​ത് 1985-ലാ​ണ് (2375.22 അ​ടി). ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് ജ​ല​നി​ര​പ്പ് 2383.46 അ​ടി​യി​ലെ​ത്തി. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​ ദി​വ​സം 2318.16 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​ലും 65 അ​ടി​ വെ​ള്ളം ഇ​പ്പോ​ൾ കൂ​ടു​ത​ലു​ണ്ട്. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞി​ട്ടു​ണ്ട്. 42.6 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ഇ​ന്ന​ലെ ല​ഭി​ച്ച​ത്. മു​ൻ​ദി​വ​സ​ത്തേ​ക്കാ​ൾ 1.38 അ​ടി​വെ​ള്ളം അ​ണ​ക്കെ​ട്ടി​ൽ വ​ർ​ധി​ച്ചു. സം​ഭ​ര​ണ ശേ​ഷി​യു​ടെ 77.86 ശ​ത​മാ​നം വെ​ള്ള​മു​ണ്ട്.

അ​ണ​ക്കെ​ട്ടു തു​റ​ന്ന​വി​ട്ട 1992-ൽ ​മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം ഇ​ടു​ക്കി​യി​ലെ​ത്തി​യി​രു​ന്നു. മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് നി​റ​യു​ന്ന​തി​നു വ​ഴി​യൊ​രു​ക്കും.

ഓ​ണ​ക്കാ​ല​ത്ത് അ​ണ​ക്കെ​ട്ടു സ​ന്ദ​ർ​ശി​ക്കാ​ൻ ഇ​ത്ത​വ​ണ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കേ​റു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ, അ​ണ​ക്കെ​ട്ടു തു​റ​ക്കേ​ണ്ടി​വ​ന്നാ​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. ജ​ല​നി​ര​പ്പ് ഇ​നി​യും ഉ​യ​രു​ക​യാ​ണെ​ങ്കി​ൽ 26ന് ​വീ​ണ്ടും യോ​ഗം ചേ​ർ​ന്ന് സു​ര​ക്ഷാ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തീ​രു​മാ​നം. ഇ​ന്ന​ലെ ന​ട​ന്ന​തു പ​തി​വു യോ​ഗം മാ​ത്ര​മാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.