തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ കെഎസ്ഇബിക്ക് 25 കോടി രൂപയുടെ നഷ്ടം. വൈദ്യുതി മുടങ്ങിയതു മൂലമുണ്ടായ വരുമാനനഷ്ടം കൂടാതെയാണിത്. ഇതുവരെ 25,000 വൈദ്യുതി പോസ്റ്റുകൾ തകർന്നു. 250 ട്രാൻസ്ഫോർമറുകൾ കേടായി. 3,000 കിലോമീറ്റർ വൈദ്യുത ലൈനുകളും തകരാറിലായി.
ചില പ്രദേശങ്ങളിൽ കാറ്റും മഴയും തുടരുന്നതു വൈദ്യുതി ബോർഡിന് ഇപ്പോഴും ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്. വൈദ്യുതി നില പുനഃസ്ഥാപിക്കുന്നതിൽ ഫയർഫോഴ്സ്, പോലീസ്, പിഡബ്ല്യുഡി, എന്നീ വകുപ്പുദ്യോഗസ്ഥരുടെ പൂർണ സഹകരണം ലഭിച്ചതായി കെഎസ്ഇബി അധികൃതർ അറിയിച്ചു.
കാലവർഷം: കെഎസ്ഇബിക്ക് 25 കോടിയുടെ നഷ്ടം
01:09 AM Jul 22, 2018 | Deepika.com