കൊച്ചി: കഴിഞ്ഞ രണ്ടു ദശകങ്ങളിൽ ലാപ്രോസ്കോപ്പി വിപ്ലവകരമായ വളർച്ചയാണ് കൈവരിച്ചിരിക്കുന്നതെന്ന് ജയ്പുർ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.സി. മിശ്ര. താക്കോൽദ്വാര ശസ്ത്രക്രിയാ വിദഗ്ധരുടെ അന്തർദേശീയ സമ്മേളനം -മിസ്കോണ് - 2018- കൊച്ചിയിലെ ഹോട്ടൽ ഹോളിഡേ ഇന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നു ശരീരത്തിലെ എല്ലാ അവയവങ്ങളിലെയും ശസ്ത്രക്രിയകൾക്ക് ലാപ്രോസ്കോപ്പി രീതി ഉപയോഗിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. യുവ ലാപ്രോസ്കോപ്പി സർജൻമാർക്ക് പരിശീലനത്തിന് മിസ്കോണ് പോലുള്ള സമ്മേളനങ്ങൾ സഹായകമാകുമെന്നും ഡോ. മിശ്ര അഭിപ്രായപ്പെട്ടു. വിപിഎസ് ലേക്ഷോർ മിനിമലി ഇൻവേസിവ് സർജറി വിഭാഗം, ഇന്ത്യൻ ഹെർണിയാ സൊസൈറ്റി (ഐഎച്ച്എസ്), സൊസൈറ്റി ഫോർ എൻഡോസ്കോപ്പിക് ആൻഡ് ലാപ്രോസ്കോപ്പിക് സർജൻസ് ഓഫ് ഇന്ത്യ, അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ (എഎസ്ഐ) കേരള ഘടകം, വെർവെൻഡൈൻ ഇൻസ്റ്റിറ്റ്യൂട്ട് കീഹോൾ ക്ലിനിക് കൊച്ചി എന്നിവ സംയുക്തമായാണ് മിസ്കോണ് - 2018 സംഘടിപ്പിക്കുന്നത്
ലാപ്രോസ്കോപ്പി വിപ്ലവകരമായ വളർച്ച കൈവരിച്ചു: ഡോ. എം.സി. മിശ്ര
12:43 AM Jul 22, 2018 | Deepika.com