കോട്ടയം: കാലവര്‍ഷം മൂലം കനത്ത നാശം സംഭവിച്ച മുഴുവന്‍ ദുരിതബാധിതര്‍ക്കും നഷ്ടത്തിനനുസരിച്ച സഹായധനം ലഭ്യമാകുന്നതിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിലവിലെ മാനദണ്ഡങ്ങള്‍ അടിയന്തരമായി മാറ്റണമെന്ന് കേരള ജനപക്ഷം ചെയര്മാന് പി.സി.ജോര്‍ജ്.
മഴക്കെടുതി മൂലം സംസ്ഥാനത്തിനുണ്ടായ നാശനഷ്ടങ്ങള്‍ വളരെ വലുതാണ്. നഷ്ടം കണക്കാക്കുന്നതും സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതും നിലവിലെ മാനദണ്ഡങ്ങളനുസരിച്ചാണെങ്കില്‍ നേരിട്ട നഷ്ടങ്ങളുടെ കാല്ഭാഗത്തിനുപോലുമുള്ള തുക ദുരിതബാധിതര്‍ക്ക് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മാനദണ്ഡങ്ങള്‍ മാറ്റണം: പി.സി.ജോര്‍ജ്
12:43 AM Jul 22, 2018 | Deepika.com