പത്തനംതിട്ട: ജനാധിപത്യ കേരള കോണ്ഗ്രസ് താമസിയാതെ എൽഡിഎഫ് ഘടകകക്ഷിയാകുമെന്ന് പാർട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്. 26നു ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
ജനാധിപത്യ കേരള കോണ്ഗ്രസ് സംസ്ഥാന ക്യാന്പ് ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ ചരൽക്കുന്നിൽ നടക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, പോഷകസംഘടന സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ ഡോ.ബി. ഇക്ബാൽ, ഡോ.സിറിയക് തോമസ്, വി.സി. സെബാസ്റ്റ്യൻ എന്നിവർ ക്ലാസുകൾ നയിക്കും.
എൽഡിഎഫ് പ്രവേശനം ഉടൻ: ഫ്രാൻസിസ് ജോർജ്
12:26 AM Jul 22, 2018 | Deepika.com