തിരുവനന്തപുരം: സമീപകാല മനുഷ്യാവകാശ പ്രവണതകളും ആധുനിക പോലീസിംഗും എന്ന വിഷയത്തിൽ പോലീസിന്റെ സഹകരണത്തോടെ സംസ്ഥാന പോലീസ് കംപ്ലെയിന്റ്സ് അഥോറിറ്റി ദേശീയ സെമിനാർ നടത്തും.
25നു രാവിലെ 9.30ന് തിരുവനന്തപുരം ടാഗോർ സെന്റിനറി ഹാളിൽ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. എസ്പിസിഎ ചെയർമാൻ ജസ്റ്റീസ് വി.കെ. മോഹനൻ അധ്യക്ഷത വഹിക്കും. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് വി.ഗോപാലഗൗഡ മുഖ്യപ്രഭാഷണം നടത്തും.
മികവുറ്റ പോലീസും മനുഷ്യാവകാശപരമായ സമീപനവും, പോലീസും മനുഷ്യാവകാശ ലംഘനങ്ങളും, പോലീസിനോടുള്ള കുറ്റസമ്മതവും മനുഷ്യാവകാശ കാഴ്ചപ്പാടുകളും, മനുഷ്യാവകാശ ലംഘനങ്ങൾ കൂടാതെയുള്ള കുറ്റാന്വേഷണം, ജനാധിപത്യ പോലീസിംഗിലെ മികവ് എന്നീ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യും. വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തും.
മനുഷ്യാവകാശങ്ങളും പോലീസും: ദേശീയ സെമിനാർ 25ന്
12:26 AM Jul 22, 2018 | Deepika.com