ഹോമിയോ ഡോക്ടർമാർ ഹോമിയോ മരുന്നുകൾ മാത്രമേ കുറിച്ചു നൽകാവൂ
12:26 AM Jul 22, 2018 | Deepika.com
തിരുവനന്തപുരം: രജിസ്ട്രേഡ് ഹോമിയോ ഡോക്ടർമാർ ഹോമിയോപ്പതി മരുന്നുകൾ മാത്രമേ കുറിച്ചുകൊടുക്കാൻ പാടുള്ളു. ഈ നിർദേശം മെഡിക്കൽ കൗണ്‍സിൽ സംസ്ഥാന കൗണ്‍സിലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ ഹോമിയോപ്പതി പ്രാക്ടീഷണർമാരും കർശനമായി പാലിക്കണമെന്ന് രജിസ്ട്രാർ അറിയിച്ചു.