തിരുവനന്തപുരം: സംസ്ഥാന നിയമസഭ സംഘടിപ്പിക്കുന്ന ജനാധിപത്യത്തിന്റെ ഉത്സവം-2018 രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. നിയമസഭാ സമുച്ചയത്തിൽ ഓഗസ്റ്റ് ആറിന് രാവിലെ 11നാണ് ഉദ്ഘാടന ചടങ്ങ്. ഗവർണർ ജസ്റ്റീസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ദേശീയ വിദ്യാർഥി പാർലമെന്റ്, ദേശീയ വനിതാ ലെജിസ്ലേറ്റേഴ്സ് കോണ്‍ഫറൻസ്, കേരള വികസന സമവായ സമ്മേളനം, പട്ടികജാതി-വർഗ ശാക്തീകരണം എന്നിവയും ജനാധിപത്യത്തിന്റെ ഉത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന പട്ടികജാതി-വർഗ ശാക്തീകരണം സംബന്ധിച്ച ദേശീയ സെമിനാറിൽ കാഞ്ച ഏലയ്യ, കനിമൊഴി എംപി, പ്രഫ. ഗോപാൽ ഗുരു എന്നിവർ പങ്കെടുക്കും. ഏഴിന് രാവിലെ 9.30നു നടക്കുന്ന ഓപ്പണ്‍ ഫോറം കേന്ദ്രമന്ത്രി രാംദാസ് അതാവലെ ഉദ്ഘാടനം ചെയ്യും.
നിയമസഭയുടെ ജനാധിപത്യ ഉത്സവം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
02:08 AM Jul 21, 2018 | Deepika.com