ലോക്മഞ്ച് സംസ്ഥാന സമ്മേളനം ആരംഭിച്ചു
01:55 AM Jul 21, 2018 | Deepika.com
തിരുവനന്തപുരം: വിവിധ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ലോക്മഞ്ചിന്റെ സംസ്ഥാന തല സമ്മേളനം ആരംഭിച്ചു. തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നടക്കുന്ന സമ്മേളനം ഈശോ സഭാ കേരളാ പ്രൊവിൻസ് അസിസ്റ്റന്റ് പ്രൊവിൻഷാൾ ഫാ. പി.ടി. മാത്യു എസ്ജെ ഉദ്ഘാടനം ചെയ്തു. ലോക്മഞ്ച് കേരളാ സംസ്ഥാന തല കോ-ഓർഡിനേറ്റർ ഫാ. ബെന്നി സി എസ്ജെ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ എ.ജെ. വിജയൻ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനം ഇന്നു സമാപിക്കും.