അരീക്കര: കെസിവൈഎൽ കോട്ടയം അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ യുവജനദിനാഘോഷവും പുരാതനപ്പാട്ടു മത്സരവും അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ നടന്നു. കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കെസിവൈഎൽ കോട്ടയം അതിരൂപത പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയിൽ അധ്യക്ഷതവഹിച്ചു.
സിവിൽ സർവീസ് ജേതാവ് എസ്. സമീറ, അധ്യാപികമാരായ സുമി ജോണ്, ജിമി ജോണ് എന്നിവരെ ആദരിച്ചു. മോൻസ് ജോസഫ് എംഎൽഎ, ഫാ. സന്തോഷ് മുല്ലമംഗലത്ത്, റ്റിജിൻ ചേന്നാത്ത്, സ്റ്റീഫൻ ജോർജ്, ഫാ. തോമസ് പ്രാലേൽ, ഫാ.ജോമി പതിപറന്പിൽ, ഫാ. ജോർജ് കപ്പുകാലായിൽ, ജെയിംസ് തെക്കനാട്ട്, സിറിയക്ക് ചാഴികാട്ട്, ജിസ് അജി, ഗോഡ്വിൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
കെസിവൈഎൽ യുവജനദിനാഘോഷം
01:55 AM Jul 21, 2018 | Deepika.com