കോട്ടയം: സർക്കാരിന്റെ റബർ വിലസ്ഥിരതാ സഹായപദ്ധതി നാലാം ഘട്ടം തുടങ്ങി. ഒരു കിലോഗ്രാം റബർ ഷീറ്റിന് 150 രൂപയും ലാറ്റക്സിന് 142 രൂപയും ഉറപ്പാക്കുന്ന പദ്ധതിയിൽ സെപ്റ്റംബർ 30 വരെ പുതിയ അപേക്ഷ സ്വീകരിക്കും. നിലവിൽ പദ്ധതിയിലുള്ള 4.3 ലക്ഷം കർഷകർക്കു വീണ്ടും രജിസ്റ്റർ ചെയ്യാതെ ഷീറ്റ് വിറ്റതിന്റെ ബില്ല് അപ് ലോഡ് ചെയ്യാം. ഇക്കൊല്ലം ഏപ്രിൽ മുതലുള്ള മൂന്നു മാസത്തെ ബില്ലുകൾ സമർപ്പിക്കാനാകും.
2015 ജൂലൈ മൂന്നിനു തുടങ്ങിയ പദ്ധതിയിൽ ഇതോടകം 1,012 കോടി രൂപ സബ്സിഡിയായി നൽകിയിട്ടുണ്ട്. ഫെബ്രുവരി 18 വരെ ലഭിച്ച ബില്ലുകൾക്കു സബ്സിഡി ബാങ്ക് അക്കൗണ്ടിൽ നൽകിയിട്ടുണ്ട്. ഇതിനു ശേഷം ലഭിച്ച ബില്ലുകളിൽ 47 കോടി രൂപ സബ്സിഡി നൽകാനുണ്ട്. രജിസ്റ്റർ ചെയ്ത കർഷകരിൽ 3.70 ലക്ഷം പേർക്ക് ഒരു തവണയെങ്കിലും പദ്ധതിയുടെ സഹായം ലഭിച്ചിച്ചിട്ടുണ്ട്.
റബർ വിലസ്ഥിരതാ പദ്ധതി നാലാംഘട്ടം തുടങ്ങി
01:55 AM Jul 21, 2018 | Deepika.com