തിരുവനന്തപുരം: കേരള പോലീസ് അസോസിയേഷനിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ 1239 സീറ്റുകൾ നേടി ഔദ്യോഗിക പക്ഷം ഭരണം നിലനിർത്തി.
സംസ്ഥാനത്തെ 19 പോലീസ് ജില്ലകളിലും ഏഴ് ആംഡ് പോലീസ് ബറ്റാലിയനുകളിലും ടെലികമ്യൂണിക്കേഷൻ, കേരള പോലീസ് അക്കാഡമി എന്നിവിടങ്ങളിലുമുള്ള 1268 സീറ്റുകളിൽ 934 സീറ്റുകളിൽ എതിരില്ലാതെ നേരത്തേ തെരഞ്ഞെടുത്തിരുന്നു. മത്സരമുണ്ടായിരുന്ന 334 സീറ്റുകളിൽ 305 സീറ്റുകളിലും ഭൂരിപക്ഷത്തോടെ ഔദ്യോഗികപക്ഷം വിജയിച്ചു.
27 ന് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പും ഓഗസ്റ്റ് 30 ന് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.
കേരള പോലീസ് അസോസിയേഷൻ: ഔദ്യോഗികപക്ഷം വിജയിച്ചു
01:40 AM Jul 21, 2018 | Deepika.com