ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
01:31 AM Jul 21, 2018 | Deepika.com
ആലുവ: അമ്മ ആഹാരം നൽകുന്നതിനിടെ ശ്വാസതടസമുണ്ടായി ഒന്പതു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. ആലുവ തായിക്കാട്ടുകര മട്ടുമ്മൽ പുള്ളിക്കപ്പറന്പിൽ അജ്മലിന്റെ മകൻ അയാൻ ആണു മരിച്ചത്. ഇന്നലെ ഉച്ചയോടെ അമ്മ സബിത കുറുക്ക് നൽകുന്പോൾ ശിരസിൽ കയറി ശ്വാസതടസമുണ്ടാകുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ അജ്മൽ ഷാർജയിൽ റീം അൽഫല ട്രേഡിംഗ് കന്പനിയിലെ ജീവനക്കാരനാണ്. മൂന്നാമത്തെ കുട്ടിയായ അയാനെ അജ്മലിന് നേരിൽ കാണാനായിട്ടില്ല. സംസ്കാരം നട ത്തി. സഹോദരങ്ങൾ: അമൻ അജ്മൽ, സാറ നസ്രീൻ.