കൊച്ചി: ഇടപ്പള്ളി പത്തടിപ്പാലത്ത് ഷാജി-പ്രീത ദന്പതികളുടെ കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരായ സമരത്തെത്തുടർന്നു പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. എറണാകുളം സ്വദേശി കെ.വി. റെജുമോൻ, സി.എസ്. മുരളി എന്നിവരാണു ഹർജി നൽകിയത്.
കിടപ്പാടം ഒഴിപ്പിക്കാനെത്തിയ അധികൃതരെ തടഞ്ഞു സമരം നടത്തിയവരിൽ ചിലർ സമരത്തിനിടെ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ആരും ആത്മഹത്യ ചെയ്തിട്ടില്ലെന്നിരിക്കെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാൽ നിലനിൽക്കില്ലെന്നാണു ഹർജിക്കാരുടെ വാദം. അഗ്നിശമന സേനയുടെ വാട്ടർ പൈപ്പ് തകർന്ന സംഭവത്തിൽ പൊതുമുതൽ നശീകരണക്കുറ്റവും ചുമത്താനാവില്ലെന്നും ഇവർ വാദിച്ചു. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
ജപ്തിസമരം: ആത്മഹത്യാപ്രേരണാ കുറ്റം ഒഴിവാക്കാൻ ഹർജി
01:31 AM Jul 21, 2018 | Deepika.com