എടത്വ: വെള്ളപ്പൊക്കക്കെടുതിയിൽ പിഞ്ചുകുഞ്ഞ് മുറ്റത്തെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. എടത്വ പഞ്ചായത്ത് 13-ാം വാർഡിൽ പച്ച പന്ത്രണ്ടിൽ ജെയ്മോൻ ജോസഫിന്റെ രണ്ടര വയസുള്ള മകൾ എയ്ഞ്ചൽ ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം.
മകൾക്ക് മിഠായി നൽകിയ ശേഷം അമ്മ അടുക്കളയിലേക്കു പോയപ്പോഴാണ് വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ കുട്ടി വീണത്. കുട്ടിയെ കാണാതായതിനെത്തുടർന്നു നടത്തിയ തെരച്ചിലിൽ വീട്ടിൽനിന്ന് 15 മീറ്റർ മാറി തോട് കവിഞ്ഞ് പാടത്തേക്കുള്ള ഒഴുക്കു ചാലിലാണ് മൃതദേഹം കണ്ടെത്തിയത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു പച്ച ചെക്കിടിക്കാട് ലൂർദ് മാതാ പള്ളിയിൽ. മാതാവ്: ബീന. സഹോദരി: ആൻ.
പിഞ്ചുകുഞ്ഞ് വെള്ളക്കെട്ടിൽ വീണു മരിച്ചു
01:52 AM Jul 20, 2018 | Deepika.com