മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്: ഐജി അന്വേഷിക്കുന്നു
01:52 AM Jul 20, 2018 | Deepika.com
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് ആരംഭിച്ച് ട്വീറ്റ് ചെയ്യുന്ന വ്യക്തിക്കെതിരേ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് എന്നു തോന്നിപ്പിക്കും വിധത്തിൽ pinarayi vijayan@ vijayan pinaroy എന്ന ട്വിറ്റർ അക്കൗണ്ടിൽനിന്നു വ്യാജ ട്വീറ്റുകൾ ചെയ്യുന്നതിനെതിരേ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.