പിണറായി കൂട്ടക്കൊല: ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും
01:40 AM Jul 20, 2018 | Deepika.com
തലശേരി: പിണറായി കൂട്ടക്കൊലക്കേസിൽ ആദ്യ കുറ്റപത്രം ഇന്നു കോടതിയിൽ സമർപ്പിക്കും. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താൻവീട്ടിൽ കുഞ്ഞിക്കണ്ണൻ (76), ഭാര്യ കമല (65), പേരക്കുട്ടി ഐശ്വര്യ കിഷോർ (എട്ട്) എന്നിവരെ എലിവിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലാണു സിഐമാരായ കെ.ഇ. പ്രേമചന്ദ്രൻ, എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് ആദ്യ കുറ്റപത്രം സമർപ്പിക്കുന്നത്. കമലയുടെ കൊലപാതകം സംബന്ധിച്ച കേസിലെ കുറ്റപത്രമാണു തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക.