കൊച്ചി: മകളെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അമ്മ നൽകിയ ഹർജിയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം ശാസ്തവട്ടം സുനിത ഭവനിൽ പത്മിനി അമ്മ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥനെ കേസ് ഏൽപിക്കാനും ഡിജിപിക്കു നൽകിയ ഉത്തരവിൽ സിംഗിൾബെഞ്ച് നിർദേശിച്ചു. ഹർജിക്കാരിയുടെ മകൾ സുനിത (31)യെ 2016 ഒക്ടോബർ 30 ന് വീടിനു സമീപത്തെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
യുവതിയുടെ ദുരൂഹമരണം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
01:39 AM Jul 20, 2018 | Deepika.com