സർക്കാർ കരാറുകാരുടെ സംഘടനയിൽ പിളർപ്പ്; കണ്ണൂർ ആസ്ഥാനമായി പുതിയ സംഘടന
01:30 AM Jul 20, 2018 | Deepika.com
കണ്ണൂർ: സർക്കാർ കരാറുകാരുടെ സംഘടനയിൽ പിളർപ്പ്. കണ്ണൂർ ആസ്ഥാനമായി ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ (ജിസിഎ) എന്ന പുതിയ സംഘടന നിലവിൽവന്നു. കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ (കെജിസിഎ) സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.കെ.രാധാകൃഷ്ണനാണ് പുതിയ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്. ഇതോടെ ഗവ.കരാർ മേഖലയിൽ നാലു സംഘടനകളായി. മോൻസ് ജോസഫ് എംഎൽഎ പ്രസിഡന്റായ ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ, വി.കെ.സി. മമ്മദ്കോയ പ്രസിഡന്റായ കേരള ഗവ.കോൺട്രാക്ടേഴ്സ് ഫെഡറേഷൻ, വർഗീസ് കണ്ണന്പള്ളി പ്രസിഡന്റായ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ (കെജിസിഎ) എന്നിവയാണ് ഈ മേഖലയിൽ നിലവിലുള്ള സംഘടനകൾ.