കണ്ണൂര്‍: എഐടിയുസി സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ 12 വരെ കണ്ണൂരില്‍ നടത്താൻ തീരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് അറിയിച്ചു. ഇതിനുമുമ്പ് 1984 ലാണ് കണ്ണൂരില്‍ സമ്മേളനം നടന്നത്.
മോദി സര്‍ക്കാരിന്റെ തൊഴിലാളി-ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ രാജ്യത്തുടനീളം തൊഴിലാളികള്‍ നടത്തിവരുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ട്രേഡ് യൂണിയനുകളുടെ ഐക്യം കൂടുതല്‍ വിപുലപ്പെടുത്തി മുന്നോട്ടുപോകുന്നതിനാണ് എഐടിയുസി തീരുമാനിച്ചിട്ടുള്ളത്. സമ്മേളനത്തിനു മുന്നോടിയായി 14 ജില്ലാ സമ്മേളനങ്ങള്‍ സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടത്തുമെന്നും അറിയിച്ചു.
എഐടിയുസി സംസ്ഥാന സമ്മേളനം കണ്ണൂരില്‍
01:51 AM Jul 19, 2018 | Deepika.com