കൊച്ചി: കോട്ടയത്തെ കുന്നത്തുകളത്തിൽ പണം തട്ടിപ്പു കേസിലെ മുഖ്യപ്രതിയുടെ മകൾ ജിത്തു, ഭർത്താവ് ഡോ. സുനിൽ ബാബു എന്നിവർ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി തള്ളി.
സാന്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ഇവരും പ്രതികളാണെന്ന സർക്കാരിന്റെ വിശദീകരണം കണക്കിലെടുത്താണു ഹർജി ഡിവിഷൻ ബെഞ്ച് തള്ളിയത്. തട്ടിപ്പിലെ മുഖ്യപ്രതിയായ കുന്നത്തുകളത്തിൽ ജ്വല്ലറി ഉടമ വിശ്വനാഥൻ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി തള്ളി
01:44 AM Jul 19, 2018 | Deepika.com