പന്പ ഡാം തുറക്കാൻ സാധ്യത, ജാഗ്രത വേണമെന്നു കളക്ടർ
01:44 AM Jul 19, 2018 | Deepika.com
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഡാമുകളിലൊന്നായ പമ്പ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകൾ തുറക്കാൻ സാധ്യതയുള്ളതിനാല്‍ പമ്പയുടെ തീരത്ത് താമസിക്കുന്നവരും ശബരിമല തീര്‍ഥാടകരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.