മരട്: മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു; രണ്ടു പേർ രക്ഷപെട്ടു. തൈകൂടം അന്പേരി പാടത്തു വാടകയ്ക്കു താമസിക്കുന്ന ചെറായി അയന്പിള്ളി പുളിക്കത്തറയിൽ സുബ്രഹ്മണ്യൻ (46) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്പതോടെയുണ്ടായ ശക്തമായ കാറ്റിനെ തുടർന്നാണ് വള്ളം മറിഞ്ഞത്.
വള്ളം മറിഞ്ഞയുടനെ രണ്ടു പേർ നീന്തി രക്ഷപ്പെടുകയും സുബ്രഹ്മണ്യൻ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. രക്ഷപ്പെട്ടവർ വിവരമറിയിച്ചതിനെത്തുടർന്ന് മരട് പോലീസും ഫയർ ഫോഴ്സും കോസ്റ്റ് ഗാർഡും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. രാത്രി 12 ഓടെ മൃതദേഹം കണ്ടെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഭാര്യ: ലൈസ. മക്കൾ: സെബി, അച്ചു.
മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു
01:44 AM Jul 19, 2018 | Deepika.com