ഡാറ്റാ സംരക്ഷണ നിയമം വേണം: ജനാ.യൂത്ത്ഫ്രണ്ട്
12:59 AM Jul 19, 2018 | Deepika.com
കോട്ടയം: ഡാറ്റാ സ്വകാര്യത ഉറപ്പുവരുത്താൻ ഉതകുന്നവിധം ഡാറ്റാ സംരക്ഷണ നയിമം പാസാക്കണമെന്നു ജനാധിപത്യ കേരള യൂത്ത്ഫ്രണ്ട് ആവശ്യപ്പെട്ടു. ഡാറ്റാ സുരക്ഷിതത്വത്തിനു തക്ക നിയമങ്ങൾ ഇല്ലാത്തതിനാൽ ഇന്ത്യൻ കന്പനികളുമായി കരാറിൽ ഏർപ്പെടാൻ പല യൂറോപ്യൻ കന്പനികളും മടിക്കുന്നുണ്ട്. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് മൈക്കിൾ ജയിംസ് അധ്യക്ഷനായിരുന്നു. വൈസ്പ്രസിഡന്റ് മിഥുൻ വിദ്യാസാഗർ, സെക്രട്ടറി ഷിനോയ് എടക്കാപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.