പോളി അധ്യാപകർക്ക് എതിരേയുള്ള ഹർജിയിൽ നടപടിക്ക് ഉത്തരവ്
12:59 AM Jul 19, 2018 | Deepika.com
കൊച്ചി: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് പോളിടെക്നിക്കുകളിലെ എഐസിടിഇ അംഗീകരിക്കാത്ത മാസ്റ്റർ ബിരുദമുള്ള പോളിടെക്നിക്ക് അധ്യാപകർക്കെതിരേ നടപടി വേണമെന്ന ഹർജിയിൽ മൂന്നു മാസത്തിനകം നടപടി വേണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി ഡോ. എം.കെ. ശ്രീധർ നൽകിയ ഹർജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.