മുഖ്യപ്രതിയെ പിടികൂടിയതിൽ സന്തോഷമെന്ന് അഭിമന്യുവിന്റെ പിതാവ്
12:59 AM Jul 19, 2018 | Deepika.com
അടിമാലി: മുഖ്യപ്രതിയെ പിടികൂടിയതിന് സർക്കാരിനും പാർട്ടിക്കും നന്ദിയുണ്ട്. പക്ഷേ പ്രതികൾക്ക് ജാമ്യം നൽകരുത്, കടുത്ത ശിക്ഷ നൽകണമെന്നും അഭിമന്യുവിന്റെ പിതാവ് മനോഹരൻ. മുഖ്യപ്രതിയെ സർക്കാരിന്റെ സംയോജിതമായ അന്വേഷണംമൂലം പിടികൂടിയതിൽ സന്തോഷമുണ്ട്. അതിന് സർക്കാരിനും പാർട്ടി പ്രവർത്തകരോടും നന്ദിപറയുന്നുവെന്നും മനോഹരൻ കൂട്ടിച്ചേർത്തു.