കേ​ന്ദ്രസ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ അ​പ​ല​പ​നീ​യം: രമേശ് ചെ​ന്നി​ത്ത​ല

12:36 AM Jul 19, 2018 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: മി​​ഷ​​ന​​റീ​​സ് ഓ​​ഫ് ചാ​​രി​റ്റി​ക്കെ​​തി​​രെ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ കൈ​​ക്കൊ​​ള്ളു​​ന്ന വി​​വേ​​ച​​ന​​പ​​ര​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ ആ​​ശ​​ങ്കാ​​ജ​​ന​​ക​​മാ​​ണെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല.

മി​​ഷ​​ന​​റീ​​സ് ഓ​​ഫ് ചാ​​രി​റ്റി​യു​ടെ കീ​​ഴി​​ൽ മാ​​തൃ​​കാ​​പ​​ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ റെ​​യ്ഡ് ന​​ട​​ത്താ​​നും അ​​വി​​ടെ ത്യാ​​ഗ​​നി​​ർ​​ഭ​​ര​​മാ​​യി സേ​​വ​​നം ചെ​​യ്യു​​ന്ന സ​​ഹോ​​ദ​​രി​​മാ​​രു​​ടെ പേ​​രി​​ൽ കേ​​സെ​​ടു​​ത്ത് ജ​​യി​​ലി​​ൽ അ​​ട​​യ്ക്കാ​​നു​​മു​​ള്ള ശ്ര​​മ​​ങ്ങ​​ൾ അ​​പ​​ല​​പ​​നീ​​യ​​മാ​​ണ്. കു​​റ്റം ചെ​​യ്ത​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​നെ അ​​നു​​കൂ​​ലി​​ക്കു​​ന്നു.

എ​​ന്നാ​​ൽ സേ​​വ​​നം എ​​ന്ന ല​​ക്ഷ്യം മാ​​ത്രം മു​​ൻ​നി​​ർ​​ത്തി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​രെ അ​​തു​​വ​​ഴി താ​​റ​​ടി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ത് അ​​നു​​വ​​ദി​​ക്കാ​​നാ​​കി​​ല്ല. ന്യൂന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്ക് എ​​തി​​രെ ന​​ട​​ക്കു​​ന്ന പ്ര​​തി​​കാ​​രന​​ട​​പ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യേ ഇ​​തിനെ കാ​​ണാ​​ൻ ക​​ഴി​​യൂ എ​​ന്നും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.