കൊച്ചി: എസ്എഫ് ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിൽ സിപിഎം അഭിനയം അവസാനിപ്പിച്ച് ആത്മാർഥത തെളിയിക്കണമെന്നു ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. കൊലപാതകത്തിൽ പ്രത്യക്ഷത്തിൽ പങ്കെടുത്ത പ്രതികളെ മാത്രം അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കാൻ
സിപിഎമ്മും പോപ്പുലർ ഫ്രണ്ടുമായി ധാരണയിൽ എത്തി. അഭിമന്യു കേസിലും കണ്ണൂരിൽ കൊല്ലപ്പെട്ട ശ്യാമപ്രസാദിന്റെ കേസിലും പ്രതികൾക്കെതിരേ യുഎപിഎ ചുമത്തി കേസ് എൻഐഎക്കു കൈമാറണമെ ന്നു കൃഷ്ണദാസ് ആവശ്യപ്പെട്ടു.
സിപിഎം അഭിനയം മതിയാക്കണം: പി.കെ. കൃഷ്ണദാസ്
12:36 AM Jul 19, 2018 | Deepika.com