കൊച്ചി: രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസസിന്റെ നേതൃത്വത്തിൽ കളമശേരി കാന്പസിൽ നാളെ അന്താരാഷ്ട്ര ബിസിനസ് സെമിനാർ സംഘടിപ്പിക്കും.
അന്താരാഷ്ട്ര രംഗത്തുനിന്നുള്ള അക്കഡേമിക് ഓഫ് പ്രാക്ടിക്കൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ (എപിബിഎ), ഈസ്റ്റ് ആൻഡ് സെൻട്രൽ ഏഷ്യ ഇക്കണോമിക് ആൻഡ് ബിസിനസ് അസോസിയേഷൻ (ഇസിഎഇബിഎ), കൊറിയൻ അസോസിയേഷൻ ഓഫ് കംപ്യൂട്ടർ ആൻഡ് അക്കൗണ്ടിംഗ് (കെഎഒസിഎ) എന്നിവയുടെ സഹകരണത്തോടെ മാനേജ്മെന്റിന്റെ വിവിധ മേഖലകളെക്കുറിച്ചു ചർച്ച ചെയ്യുന്ന സെമിനാറിൽ സാന്പത്തിക മേഖലയിൽ തരംഗം സൃഷ്ടിച്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഫോണ് :97877 02003.
രാജഗിരിയിൽ അന്താരാഷ്ട്ര ബിസിനസ് സെമിനാർ
11:37 PM Jul 18, 2018 | Deepika.com