അന്പലപ്പുഴ: അന്പലപ്പുഴ നീർക്കുന്നം തീരത്തടിഞ്ഞ ബാർജിൽ സ്പീഡ് ബോട്ടിലുണ്ടായിരുന്ന രണ്ട് ഇന്തോനേഷ്യൻ പൗരന്മാരെ ഇന്നലെ കരയ്ക്കെത്തിച്ചു. രാവിലെ ഏഴുമണിയോടെ നാവികസേനയുടെ ഹെലികോപ്റ്ററിൽ ഇവരെ കൊച്ചി കോസ്റ്റ്ഗാർഡ് ഹെഡ്ക്വാർട്ടേഴ്സിലെത്തിച്ചു. കടൽ പ്രക്ഷുബ്ധമായിരുന്നതിനാൽ റോപ്പ് വഴിയാണ് ഇവരെ ഹെലികോപ്റ്ററിൽ കയറ്റിയത്.
കടൽ ശാന്തമായാലുടൻ ബാർജ് നീക്കുമെന്നും കൊല്ലത്തെ ഷിപ്പിംഗ് ഏജൻസി പാക്സ് അറിയിച്ചു. മലേഷ്യയിൽനിന്ന് അബുദാബിയിലേക്കുള്ള യാത്രാമധ്യേ കപ്പലുമായി ബന്ധിപ്പിച്ചിരുന്ന റോപ്പു പൊട്ടിയ ബാർജ്, തിങ്കളാഴ്ച നീർക്കുന്നം തീരത്തടിയുകയായിരുന്നു. യുഎഇ അൽഫത്താൻ കന്പനിയുടേതാണു ബാർജ്.
ബാർജിൽ കുടുങ്ങിയ ഇന്തോനേഷ്യൻ പൗരന്മാരെ കരയ്ക്കെത്തിച്ചു
01:55 AM Jul 18, 2018 | Deepika.com