തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തെ തുടർന്ന് ബറ്റാലിയൻ എഡിജിപി സ്ഥാനത്തു നിന്നു മാറ്റപ്പെട്ട എഡിജിപി സുധേഷ്കുമാറിനെ കോസ്റ്റൽ സെക്യുരിറ്റി എഡിജിപിയായി നിയമിച്ചു. സുധേഷ്കുമാറിന്റെ മകൾ പോലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് അദ്ദേഹത്തെ ബറ്റാലിയൻ മേധാവിസ്ഥാനത്ത് നിന്നു മാറ്റിയത്.
ബിവറേജസ് കോർപറേഷൻ എംഡിയായിരുന്ന ഐജി എച്ച്. വെങ്കിടേഷിനെ വിജിലൻസ് ഐജിയായും ഇന്റേണൽ സ്യെക്യുരിറ്റി ഡിഐജി സ്പർജൻകുമാറിനെ ബിവറേജസ് കോർപറേഷൻ എംഡിയായും മാറ്റി നിയമിച്ചു.
സുധേഷ്കുമാർ കോസ്റ്റൽ സെക്യുരിറ്റി എഡിജിപി
01:55 AM Jul 18, 2018 | Deepika.com