തിരുവനന്തപുരം: ശശിതരൂർ എംപിയുടെ തിരുവനന്തപുരം സ്റ്റാച്യുവിലെ ഓഫീസിൽ കരിഓയിൽ ഒഴിക്കുകയും ബാനർ കെട്ടുകയും ചെയ്ത സംഭവത്തിൽ അഞ്ചു യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.
തന്പാനൂർ രാജാജി നഗർ സ്വദേശികളായ മനു, അഖിൽ എസ്. നായർ, നേമം സ്വദേശി ഗോവിന്ദ്, കുന്നുകുഴി സ്വദേശി വിഷ്ണു, നെയ്യാറ്റിൻകര സ്വദേശി ഹരികൃഷ്ണൻ എന്നിവരെയാണ് കന്റോണ്മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്.
യുവമോർച്ച പ്രവർത്തകരെ ജാമ്യത്തിൽ വിട്ടു
01:33 AM Jul 18, 2018 | Deepika.com