അഭിമന്യു വധം: അഞ്ച് പ്രതികൾ റിമാൻഡിൽ
01:33 AM Jul 18, 2018 | Deepika.com
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പ്രതികളായ തോപ്പുംപടി കളത്തിങ്കൽ വീട്ടിൽ കെ.ഐ. നിസാർ (27), വെണ്ണല വാഴക്കാട്ട് വീട്ടിൽ ബി.എസ്. അനൂപ് (24) എന്നിവരെയും കോട്ടയം കങ്ങഴ പത്തനാട് ചിറക്കൽ വീട്ടിൽ ബിലാൽ സജി (19), പത്തനംതിട്ട കോട്ടങ്കൽ നരകത്തിനംകുഴി വീട്ടിൽ ഫാറൂഖ് അമാനി (19), പള്ളുരുത്തി പുതിയണ്ടിൽ വീട്ടിൽ റിയാസ് ഹുസൈൻ (37) എന്നിവരെയുമാണ് റിമാൻഡ് ചെയ്തത്.