ഇടുക്കിയിൽ 6.24 അടി വെള്ളം ഉയർന്നു
01:33 AM Jul 18, 2018 | Deepika.com
ചെറുതോണി: ഇടുക്കി അണക്കെട്ടിൽ ഒരു ദിവസംകൊണ്ട് 6.24 അടിവെള്ളം വർധിച്ചു. ഇന്നലെ പദ്ധതി പ്രദേശത്ത് 73.2 മില്ലിമീറ്റർ മഴ ലഭിച്ചു. അണക്കെട്ടിലേക്ക് 118.66 കോടി ഘന അടിവെള്ളം ഒഴുകി എത്തി. ജൂണ്‍ ഒന്നുമുതൽ ഇന്നലെ വരെ 47 ദിവസം കൊണ്ട് 54.28 അടി ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 60.54 അടിവെള്ളം അധികമായുള്ള ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ് സമുദ്രനിരപ്പിൽനിന്ന് 2377.52 അടിയാണ്. 23.55 ലക്ഷം യൂണിറ്റ് വൈദ്യുതി മൂലമറ്റത്ത് ഉത്പാദിപ്പിച്ചു.