കോട്ടയം: മഴക്കെടുതിയെ നേരിടാനുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇന്‍ഫാമിന്റെ എല്ലാ അംഗങ്ങളും പ്രവര്‍ത്തനസജ്ജരാകണമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കല്‍. ഇൻഫാമിന്റെ യൂണിറ്റ്, ഗ്രാമ, ഏരിയ, മേഖല കാര്‍ഷിക ജില്ലാ, സംസ്ഥാന, ദേശീയ നേതൃത്വങ്ങൾ ഇതിനായി മുന്നോട്ടുവരണം.
ദുരിതമനുഭവിക്കുന്നവർക്കു ഭക്ഷണം, മരുന്ന്, വസ്ത്രം, പാര്‍പ്പിട സൗകര്യങ്ങള്‍ എന്നിവ ക്രമീകരിക്കണം. കര്‍ഷകപ്രസ്ഥാനങ്ങളും പൊതുസമൂഹവും സഹകരിച്ചുള്ള നീക്കങ്ങള്‍ക്ക് ഇന്‍ഫാം മുന്‍കൈ എടുക്കും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ സേവനങ്ങള്‍ ദുരന്തമേഖലയിലെ ജനങ്ങളിലെത്തിക്കുവാന്‍ പ്രാദേശികതലത്തില്‍ ഇടപെടല്‍ നടത്തണമെന്നും മാര്‍ അറയ്ക്കല്‍ പറഞ്ഞു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇന്‍ഫാം നേതൃത്വം നൽകും
01:33 AM Jul 18, 2018 | Deepika.com